ബജറ്റ് അവതരണം തുടങ്ങി;  അഞ്ചുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ചുലക്ഷം കോടിയിലെത്തിക്കും  

225 0

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നു ട്രില്യണ്‍ ഡോളറിലെത്തും. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ 1.85 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായിരുന്നു. ഇപ്പോള്‍ അത് 2.7 ട്രില്യണ്‍ ഡോളറില്‍ എത്തി. വളര്‍ച്ചയ്ക്കു സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമെന്നും എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുകയെന്നും ധനമന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടിയുമാണ് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുക. വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത രീതിയും അവലംബിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് സുരക്ഷയും പുരോഗതിയുമാണെന്നും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനു വേണ്ടിയുള്ള ജനവിധിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related Post

ഒക്ടോബർ 22ന് രാജ്യവ്യാപക ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

Posted by - Oct 18, 2019, 08:56 am IST 0
ന്യൂ ഡൽഹി: ഈ മാസം 22ന് ബാങ്കുകൾ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ…

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Posted by - Feb 12, 2020, 09:21 am IST 0
ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്.  പ്രതിപക്ഷ നേതാക്കൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയിൽ 63 സീറ്റുകളാണ്…

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 21 ന് , ഒക്ടോബർ 24 ന് വോട്ടെണ്ണൽ : തെരഞ്ഞെടുപ്പ് കമ്മീഷൻ  

Posted by - Sep 21, 2019, 01:06 pm IST 0
ഡൽഹി :ഒക്ടോബർ 21 ന് മഹാരാഷ്ട്രയിലും,  ഹരിയാനയിലും വോട്ടെടുപ്പ്  നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു.  വോട്ടെണ്ണൽ  ഒക്ടോബർ 24 ന് നടക്കുമെന്നും  അദ്ദേഹം…

ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി; അംഗീകാരം നൽകി കേന്ദ്രസർക്കാർ 

Posted by - Aug 19, 2020, 10:25 am IST 0
Adish ന്യൂ ഡൽഹി: ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ.പൊതുമേഖല ബാങ്കുകളുടെയും കേന്ദ്ര സർക്കാർ ബാങ്കുകളുടെയും ഗസറ്റഡ്  ഇതര നിയമനങ്ങൾക്ക് പൊതുയോഗ്യത പരീക്ഷ…

ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് ആൽമഹത്യ ചെയ്തു 

Posted by - Sep 17, 2019, 10:19 am IST 0
അമരാവതി: മുൻ ആന്ധ്രാപ്രദേശ് സ്പീക്കറും തെലുങ്ക്ദേശം പാർട്ടിയിലെ മുതിർന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആൽമഹത്യാ ചെയ്തു.  വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച ശിവപ്രസാദ് റാവുവിനെഉടൻ തന്നെ ആശുപത്രിയിൽ…

Leave a comment