ന്യൂസിലന്‍ഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായി  

206 0

മാഞ്ചെസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. അവസാന ഓവറുകള്‍ വരെ വിജയപരാജയങ്ങള്‍ നിര്‍ണയിച്ച മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനില്‍ക്കേ 217 റണ്‍സിന് പുറത്തായി.

രവീന്ദ്ര ജഡേജ- ധോണി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ടീമിന് ജീവന്‍ പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് 100 ലധികം റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തകര്‍ച്ചയ്ക്കിടെ ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ധോണി – ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ധോണി 72 പന്തില്‍ അമ്പത് റണ്‍സും, ജഡേജ 59 പന്തില്‍ 77 റണ്‍സുമാണ് നേടിയത്. 200 റണ്‍സ് കടന്ന് കുതിച്ച ഇന്ത്യ അവസാന ഓവറുകളില്‍ വരെ വിജയിക്കുമെന്ന പ്രതീതിയാണ് ജനിപ്പിച്ചത്.

ന്യൂസീലന്‍ഡിനെതിരേ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ അവിശ്വസനീയമായ തകര്‍ച്ചയാണ് നേരിട്ടത്. പത്തോവര്‍ എത്തും മുന്‍പ് തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് 31 ഓവറിനു മുന്‍പ് ആറാം വിക്കറ്റും നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1), ദിനേഷ് കാര്‍ത്തിക് (6), ഋഷഭ് പന്ത് (32), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു.

Related Post

ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു 

Posted by - May 1, 2018, 07:55 am IST 0
കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു…

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

Posted by - May 27, 2018, 07:20 am IST 0
ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ…

ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം

Posted by - Apr 13, 2019, 12:24 pm IST 0
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ധവാന്‍- പന്ത് കൂട്ടുകെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്‍റെ വമ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5…

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം; വീണ്ടും ഒന്നാമത്

Posted by - Apr 10, 2019, 02:23 pm IST 0
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. …

രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം

Posted by - Sep 8, 2018, 07:46 am IST 0
ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷവും ഇന്ത്യന്‍ ടീമിനെ വലിയരീതിയില്‍ പുകഴ്ത്തിയതിനു പിന്നാലെയാണ് ശാസ്ത്രിയെ…

Leave a comment