ന്യൂസിലന്‍ഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായി  

171 0

മാഞ്ചെസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. അവസാന ഓവറുകള്‍ വരെ വിജയപരാജയങ്ങള്‍ നിര്‍ണയിച്ച മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനില്‍ക്കേ 217 റണ്‍സിന് പുറത്തായി.

രവീന്ദ്ര ജഡേജ- ധോണി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ടീമിന് ജീവന്‍ പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് 100 ലധികം റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തകര്‍ച്ചയ്ക്കിടെ ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ധോണി – ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ധോണി 72 പന്തില്‍ അമ്പത് റണ്‍സും, ജഡേജ 59 പന്തില്‍ 77 റണ്‍സുമാണ് നേടിയത്. 200 റണ്‍സ് കടന്ന് കുതിച്ച ഇന്ത്യ അവസാന ഓവറുകളില്‍ വരെ വിജയിക്കുമെന്ന പ്രതീതിയാണ് ജനിപ്പിച്ചത്.

ന്യൂസീലന്‍ഡിനെതിരേ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ അവിശ്വസനീയമായ തകര്‍ച്ചയാണ് നേരിട്ടത്. പത്തോവര്‍ എത്തും മുന്‍പ് തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് 31 ഓവറിനു മുന്‍പ് ആറാം വിക്കറ്റും നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1), ദിനേഷ് കാര്‍ത്തിക് (6), ഋഷഭ് പന്ത് (32), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു.

Related Post

വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം മൂന്നാം വര്‍ഷവും കോഹ്ലിക്ക്

Posted by - Apr 11, 2019, 11:51 am IST 0
ദുബൈ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിസ്ഡണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വനിതകളിലും ഇന്ത്യന്‍ ടീമിന് അഭിമാനിക്കാം. മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം…

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു 

Posted by - Apr 5, 2018, 01:09 pm IST 0
ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു  വിനിത വിഭാഗം ഹോക്കി മത്സരത്തിൽ 3-2 എന്ന സ്കോറിന് ഇന്ത്യൻ വനിതാ ഹോക്കി ടീം വെയ്‌ൽസിനോട് പരാജയം സമ്മതിക്കേണ്ടിവന്നു.ഇന്ത്യയുടെ റാണി…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം; മഴയും കൊറോണയും ഭീഷണി

Posted by - Mar 12, 2020, 11:05 am IST 0
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് ഹിമാചല്‍പ്രദേശില്‍ നടക്കും. ന്യൂസിലാന്റിനെതിരായ ടെസ്റ്റ്-ഏകദിന പരമ്ബരകള്‍ കൈവിട്ട ശേഷമുള്ള ആദ്യ മല്‍സരത്തിനാണ് ധര്‍മ്മശാല സാക്ഷ്യം വഹിക്കുന്നത്. മഴയും കൊറോണയും ഒരുപോലെ ഭീഷണിയാവുന്ന…

ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍

Posted by - May 21, 2018, 07:59 am IST 0
ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍. നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍,…

Leave a comment