കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചു; വിമത എംഎല്‍എമാരുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍  

218 0

ബംഗലൂരു: കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.  കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇരുവരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.ഇതോടെ രാജിവെച്ചവരുടെ എണ്ണം 16 ആയി. വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കി തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ്, രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചത്.

അതിനിടെ, രാജി നിരാകരിച്ച സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.  കോടതിയുടെ അടിയന്തരപരിഗണന ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയാണ് ഹാജരായത്. ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.

കര്‍ണാടകയില്‍ രാജി പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്ന് നീക്കിയിരുന്നു. ആറു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഹോട്ടലിന്റെ മുന്‍പില്‍ നിന്ന് നീക്കിയത്. എംഎല്‍എമാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിവകുമാര്‍ എത്തുന്നതിനു മുമ്പായി ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ നിലനില്‍ക്കുന്ന മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിനു മുന്നില്‍ ശിവകുമാറിനെ പൊലീസ് തടയുകയായിരുന്നു. എംഎല്‍എമാരെ കണ്ടശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടില്‍ തുടര്‍ന്ന ശിവകുമാര്‍ അഞ്ചു മണിക്കൂറിലേറെ അവിടെ തുടര്‍ന്നു.

Related Post

അഭിമന്യുവിന്റെ കൊലപാതകം: കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

Posted by - Jul 6, 2018, 10:35 am IST 0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്‌. കൊലയുമായി അധ്യാപകന്റെ കൈവെട്ട് കേസിലെ…

രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; വയനാട്ടിൽ റോഡ് ഷോ തുടങ്ങി

Posted by - Apr 4, 2019, 12:16 pm IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലെത്തിയത്. നാല്…

വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted by - Nov 18, 2018, 11:43 am IST 0
തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ…

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം

Posted by - Jan 13, 2020, 10:33 am IST 0
ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ്…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

Leave a comment