കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചു; വിമത എംഎല്‍എമാരുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍  

149 0

ബംഗലൂരു: കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.  കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇരുവരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.ഇതോടെ രാജിവെച്ചവരുടെ എണ്ണം 16 ആയി. വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കി തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ്, രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചത്.

അതിനിടെ, രാജി നിരാകരിച്ച സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.  കോടതിയുടെ അടിയന്തരപരിഗണന ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയാണ് ഹാജരായത്. ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.

കര്‍ണാടകയില്‍ രാജി പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്ന് നീക്കിയിരുന്നു. ആറു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഹോട്ടലിന്റെ മുന്‍പില്‍ നിന്ന് നീക്കിയത്. എംഎല്‍എമാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിവകുമാര്‍ എത്തുന്നതിനു മുമ്പായി ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ നിലനില്‍ക്കുന്ന മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിനു മുന്നില്‍ ശിവകുമാറിനെ പൊലീസ് തടയുകയായിരുന്നു. എംഎല്‍എമാരെ കണ്ടശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടില്‍ തുടര്‍ന്ന ശിവകുമാര്‍ അഞ്ചു മണിക്കൂറിലേറെ അവിടെ തുടര്‍ന്നു.

Related Post

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 12ന്; കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കും  

Posted by - Mar 1, 2021, 10:36 am IST 0
കൊച്ചി: യുഡിഎഫും എല്‍ഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമ്പോള്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ചത്തേക്കേ പ്രഖ്യാപനമുണ്ടാകൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ വാക്ക്…

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണം : വി ടി ബല്‍റാം

Posted by - Jun 10, 2018, 10:58 am IST 0
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് വി ടി ബല്‍റാം എംഎല്‍എ. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഇപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല എന്നാണറിയുന്നതെങ്കിലും ഒരു വര്‍ഷത്തോളം…

രാഹുല്‍ കൈവിട്ടാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ആര്? ചര്‍ച്ചകള്‍ സജീവം  

Posted by - May 29, 2019, 01:23 pm IST 0
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുമ്പോള്‍ പുതിയ പ്രസിഡന്റ്…

കര്‍ണാടകയില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; സഖ്യസര്‍ക്കാര്‍ വീണേക്കും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി  

Posted by - Jul 7, 2019, 07:41 am IST 0
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ 11 എം.എല്‍.എമാര്‍ രാജിവച്ചു. ഇതോടെ ഒരു വര്‍ഷം ആടിയുലഞ്ഞ് നീങ്ങിയ സഖ്യ സര്‍ക്കാര്‍ ഒടുവില്‍ വീഴുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍…

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു

Posted by - Feb 21, 2020, 12:37 pm IST 0
കൊച്ചി:  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത്  യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്  പി.ജെ. ജോസഫ് വിഭാഗവുമായി…

Leave a comment