യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം: പിടിയിലായ  മുഖ്യ പ്രതികള്‍ കുറ്റം സമ്മതിച്ചു; അഖിലിന്റെ മൊഴി നാളെയെടുക്കും  

169 0

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മുഖ്യ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണി കത്തിക്കുത്തില്‍ തലാശിച്ചതെന്നാണ് പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും വാദം. ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും ഇന്നു പുലര്‍ച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഒരാഴ്ച്ചയിലധികമായി എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും അഖിലിന്റെ സംഘവും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്ന . ക്യാന്റീനില്‍ അഖില്‍ പാടിയതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കവും പ്രശ്‌നങ്ങള്‍ വശളാക്കി. അഖിലിന്റെ ഭാഗത്തു നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പ്രതികളുടെ വാദം.

സംഭവ ദിവസം പെട്ടെന്നുണ്ടായ പ്രകോപനമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ആസൂത്രിതമായി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ട്. അഖിലിന്റെ മൊഴിയും കേസില്‍ ഇനി നിര്‍ണ്ണായകമാകും.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യല്‍ നടത്താനാണ് പോലീസ് തീരുമാനം. പരാതി ലഭിച്ചാല്‍ വിഷയത്തില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖിലിന്റെ മൊഴി പോലീസ് നാളെ രേഖപ്പെടുത്തിയേക്കും.

Related Post

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…

സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി

Posted by - Feb 14, 2020, 05:02 pm IST 0
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യുടെ പേര് പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവി…

പോള്‍ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി എട്ട് പ്രതികളെ വെറുതെ വിട്ടു

Posted by - Sep 5, 2019, 02:06 pm IST 0
കൊച്ചി :പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

ശ​ശി ത​രൂ​രി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പുറപ്പെടുവിച്ചു 

Posted by - Dec 21, 2019, 07:33 pm IST 0
തിരുവനന്തപുരം: 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. കേസുമായി…

Leave a comment