യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; കാമുകനായ സൈനികനെ തേടി പൊലീസ്  

127 0

തിരുവനന്തപുരം: അമ്പൂരിക്കടുത്ത് തോട്ടമുക്കില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖില്‍ എന്ന ആളിനെ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്.

പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ പക്ഷെ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല, പട്ടാളക്കാരന്‍ കൂടിയായ ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

രാഖിയെ വിവാഹം കഴിക്കാമെന്ന് അഖില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി വഴക്കിട്ടു. വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുടെ വീട്ടിലും രാഖി പോയി. ഇതില്‍ പ്രകോപിതനായ അഖില്‍ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അഖിലിന്റെ സുഹൃത്ത് നല്‍കിയ സൂചന വെച്ചാണ് അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്ത് മൃതദേഹം മറവ് ചെയ്തതെന്ന് പോലീസിന് സൂചന ലഭിക്കുന്നത്.

Related Post

കൂടത്തായി കൊലപാതക്കേസിൽ ജോളിയുടെയും മറ്റ് 3  പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി  

Posted by - Oct 19, 2019, 04:27 pm IST 0
താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി…

ഡൽഹിയിൽ വൃദ്ധനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Posted by - Sep 3, 2019, 10:11 am IST 0
ന്യൂദൽഹി: തെക്കൻ ദില്ലിയിലെ  വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 91 കാരനായ മുൻ സർക്കാർ ഉദ്യോഗസ്ഥനെ അബോധാവസ്ഥയിൽ റഫ്രിജറേറ്ററിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.  കൃഷ്ണ…

രാജ്കുമാറിന്റെ മരണം: കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്; പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍  

Posted by - Jun 29, 2019, 07:45 pm IST 0
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ വായ്പ തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി…

ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ കോളേജ്  വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ

Posted by - Sep 24, 2019, 03:42 pm IST 0
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ . തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന…

പുണെ ഡോക്ടറെ അമേരിക്കൻ വനിതാ അധിക്ഷേപിക്കുകയും ആക്രമിക്കുകയൂം ചെയ്തു 

Posted by - Sep 3, 2019, 04:10 pm IST 0
പൂനെ: പൂനെയിൽ ബുർഖ ധരിച്ച ഡോക്ടറെ അധിക്ഷേപിച്ചതിനും ആക്രമിച്ചതിനും 43 കാരിയായ അമേരിക്കൻ യുവതിക്കെതിരെ പോലീസ് കേസെടുത്തു. അമേരിക്കൻ യുവതി  മാനസിക വൈകല്യങ്ങൾ നേരിടുന്നുണ്ടെന്നും അതേ തെറാപ്പി…

Leave a comment