കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്  

123 0

ബംഗളൂരു : അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് വിമത എംഎല്‍എമാരുടെ ആരോപണം. സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്ത് നാളെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ജെഡിഎസ് വിമതന്‍ എ എച്ച് വിശ്വനാഥ് അറിയിച്ചു.

14 വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്.  കോണ്‍ഗ്രസിന്റെ 11നും ജെഡിഎസിന്റെ മൂന്നും വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. വിമതരായ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും കാണാതായ ശ്രീമന്ത് പാട്ടീല്‍, മുതിര്‍ന്ന നേതാക്കളായ റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എ എച്ച് വിശ്വനാഥ്, എസ് ടി സോമശേഖര്‍ എന്നിവരെയെല്ലാം അയോഗ്യരാക്കിയിട്ടുണ്ട്.

വിമതരെ അയോഗ്യരാക്കിയതോടെ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഇത് ബിജെപി സര്‍ക്കാരിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ 104 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് വേണ്ടത്. ബിജെപി ക്യാമ്പില്‍ സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുണ്ട്.

Related Post

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

രണ്ടു തവണ മത്സരിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല  

Posted by - Mar 6, 2021, 10:29 am IST 0
തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന തീരുമാനം കര്‍ശനമായി സിപിഎം നടപ്പാക്കി. എന്നാല്‍ തോമസ് ഐസക്കിനെയും ജി…

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST 0
പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…

ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി ച​ന്ദ്ര​മു​ഖി മു​വ്വ​ല​യെ ക​ണ്ടെ​ത്തി

Posted by - Nov 29, 2018, 08:00 pm IST 0
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ബ​ഹു​ജ​ന്‍ ലെ​ഫ്റ്റ് ഫ്ര​ണ്ടി​ന്‍റെ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി ച​ന്ദ്ര​മു​ഖി മു​വ്വ​ല​യെ ക​ണ്ടെ​ത്തി. ഒ​രു ദി​വ​സ​ത്തെ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സെ​ക്ക​ന്ദ​രാ​ബാ​ദി​ലെ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ കോ​ള​നി​യി​ല്‍​നി​ന്നാ​ണ്…

ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം

Posted by - Nov 11, 2018, 09:47 am IST 0
കോഴിക്കോട്: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37 വയസ്സ് പിന്നിട്ട എ എ റഹീമിനെ…

Leave a comment