സമ്പത്ത് കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരളസര്‍ക്കാര്‍ പ്രതിനിധി  

49 0

ന്യൂഡല്‍ഹി: മുന്‍ എം.പി, എ സമ്പത്തിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കും. സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം.

സമ്പത്തിന് ഡല്‍ഹിയില്‍ പ്രത്യേക ഓഫീസ് അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നല്‍കും. 2009മുതല്‍ പത്ത് വര്‍ഷക്കാലും ആറ്റിങ്ങല്‍ എം.പിയായിരുന്ന എ. സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതു കോട്ടയായി വിശേഷിപ്പിക്കുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സി.പി.എമ്മിന് നല്‍കിയത്.

Related Post

മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു  

Posted by - Apr 15, 2021, 12:39 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ഗുരുതരമായ സാഹചര്യത്തെ നേരിടുന്നതിന്…

ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ്  സെപ്റ്റംബർ 19  മുതല്‍ ആരംഭിക്കും

Posted by - Sep 13, 2019, 02:33 pm IST 0
കണ്ണൂര്‍: ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ് സെപ്റ്റംബർ  19 മുതല്‍ ആരംഭിക്കും. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്.  കുവൈറ്റില്‍ നിന്നും പ്രാദേശിക സമയം…

മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു  

Posted by - May 3, 2019, 12:47 pm IST 0
കൊച്ചി: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി. വിശ്വനാഥമേനോന്‍ അന്തരിച്ചു. 1987 ലെ ഇ കെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ പാര്‍ലമെന്റംഗവും…

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന്  

Posted by - Apr 12, 2021, 03:08 pm IST 0
ഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍…

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

Leave a comment