ന്യൂഡല്‍ഹി: മുന്‍ എം.പി, എ സമ്പത്തിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കും. സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം.
സമ്പത്തിന് ഡല്‍ഹിയില്‍ പ്രത്യേക ഓഫീസ് അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നല്‍കും. 2009മുതല്‍ പത്ത് വര്‍ഷക്കാലും ആറ്റിങ്ങല്‍ എം.പിയായിരുന്ന എ. സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതു കോട്ടയായി വിശേഷിപ്പിക്കുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സി.പി.എമ്മിന് നല്‍കിയത്.