ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ മറികടന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്‍; രാജ്യസഭ പാസാക്കി  

246 0

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസായി. ഇനി രാഷ്ട്രപതി കൂടി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്തു. ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധം മറികടന്നാണ് ബില്‍ നിയമമാകുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചുവെങ്കിലും പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ബുധനാഴ്ച ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബില്‍ നിയമമാകുന്നതോടെ എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യമെങ്ങും ഒറ്റ പരീക്ഷയാകും. പി.ജി പ്രവേശനത്തിനും ഈ പരീക്ഷയിലെ മാര്‍ക്ക് തന്നെയാകും അടിസ്ഥാനം. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും എയിംസ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.

പ്രാഥമിക ശുശ്രൂഷയും പ്രതിരോധ കുത്തിവയ്പ്പുകളും മറ്റും നല്‍കാന്‍ മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അധികാരി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാക്കും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍.

 

Related Post

യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍

Posted by - Sep 16, 2019, 08:56 am IST 0
ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി…

തമിഴ്‌നാട്ടിലെ ഗജ കൊടുങ്കാറ്റ്; സഹായഹസ്തവുമായി കേരളം

Posted by - Nov 21, 2018, 09:17 pm IST 0
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഗജ കൊടുങ്കാറ്റ് ബാധിതര്‍ക്ക് സഹായഹസ്തവുമായി കേരളം. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സംസ്ഥാനം അവശ്യ സാധനങ്ങള്‍ അയയ്ക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ആലപ്പുഴ, എറണാകുളം, കോഴിക്കോട്…

സര്‍ക്കാരിന്റെയുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്ത്‌ വിദ്യാര്‍ത്ഥികള്‍

Posted by - Apr 28, 2018, 09:00 am IST 0
പഞ്ചാബ് : സര്‍ക്കാരിന്റെയുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയത വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ. പഞ്ചാബിലെ രാജ്പുരയില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ധറില്‍ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ…

എൻസിപിയെ പ്രശംസിച് രാജ്യ സഭയിൽ മോഡി 

Posted by - Nov 18, 2019, 05:51 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍…

കോവിഡ് രൂക്ഷം; കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍  

Posted by - Feb 28, 2021, 06:00 pm IST 0
ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ നഗരങ്ങളില്‍ 15 ദിവസത്തേക്ക് കൂടി…

Leave a comment