ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ മറികടന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്‍; രാജ്യസഭ പാസാക്കി  

269 0

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസായി. ഇനി രാഷ്ട്രപതി കൂടി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്തു. ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധം മറികടന്നാണ് ബില്‍ നിയമമാകുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചുവെങ്കിലും പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ബുധനാഴ്ച ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബില്‍ നിയമമാകുന്നതോടെ എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യമെങ്ങും ഒറ്റ പരീക്ഷയാകും. പി.ജി പ്രവേശനത്തിനും ഈ പരീക്ഷയിലെ മാര്‍ക്ക് തന്നെയാകും അടിസ്ഥാനം. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും എയിംസ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.

പ്രാഥമിക ശുശ്രൂഷയും പ്രതിരോധ കുത്തിവയ്പ്പുകളും മറ്റും നല്‍കാന്‍ മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അധികാരി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാക്കും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍.

 

Related Post

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST 0
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ…

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 27, 2019, 04:58 pm IST 0
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ…

മദ്രാസ് ഐഐടി വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിച്ചു   

Posted by - Nov 19, 2019, 03:01 pm IST 0
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് കാരണമായ സന്ദർഭങ്ങൾ  ചർച്ച ചെയ്യാമെന്ന്  ഐഐടി അധികൃതർ. ഈ  ഉറപ്പിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.…

എല്ലാ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ, സിസിക്യാമറ

Posted by - Feb 1, 2018, 06:09 pm IST 0
ന്യൂഡല്‍ഹി: എല്ലാ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈയും സിസി ക്യാമറയും ഏര്‍പ്പെടുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപനം.…

വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു തീവ്രവാദികളെ വധിച്ചു 

Posted by - Sep 21, 2018, 07:13 am IST 0
ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന്…

Leave a comment