കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു. ജൂലൈ 31ന് രാത്രിയാണ് കേരാന്‍ സെക്ടറിലൂടെ കശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമമുണ്ടായത്. പാക് സേനയുടെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയതെന്ന് ഇന്ത്യന്‍ സേന പറഞ്ഞു.
36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടാണ്, നുഴഞ്ഞ് കയറ്റ ശ്രമം തടഞ്ഞതായി കരസേന അറിയിച്ചത്. നാല് പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു. പാക് സേന നിര്‍മ്മിച്ച നാല് ബങ്കറുകള്‍ കരസേന തകര്‍ത്തു.
കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുകയാണെന്നും അമര്‍നാഥ് യാത്രയ്ക്ക് അടക്കം ഭീഷണിയുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നും കരസേന പറയുന്നു. നേരത്തെ സോപോരയിലും ഷോപ്പിയാനിലും തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ സീനത്ത് ഉള്‍ ഇസ്ലാം എന്ന ഭീകരനും ഉള്‍പ്പടുന്നതായി സൈന്യം അറിയിച്ചു. 2018 ആഗസ്റ്റില്‍ ഷോപ്പിയാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് നാല് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.