പാക് സേനയുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; നാലു ഭീകരരെ വധിച്ചുവെന്ന് കരസേന  

260 0

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു. ജൂലൈ 31ന് രാത്രിയാണ് കേരാന്‍ സെക്ടറിലൂടെ കശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമമുണ്ടായത്. പാക് സേനയുടെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയതെന്ന് ഇന്ത്യന്‍ സേന പറഞ്ഞു.

36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ  വധിച്ചത്. കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടാണ്, നുഴഞ്ഞ് കയറ്റ ശ്രമം തടഞ്ഞതായി കരസേന അറിയിച്ചത്. നാല് പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു. പാക് സേന നിര്‍മ്മിച്ച നാല് ബങ്കറുകള്‍ കരസേന തകര്‍ത്തു.

കശ്മീരില്‍ ഭീകരവാദ  പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുകയാണെന്നും അമര്‍നാഥ് യാത്രയ്ക്ക് അടക്കം ഭീഷണിയുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നും കരസേന പറയുന്നു. നേരത്തെ സോപോരയിലും ഷോപ്പിയാനിലും തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ സീനത്ത് ഉള്‍ ഇസ്ലാം എന്ന ഭീകരനും ഉള്‍പ്പടുന്നതായി സൈന്യം അറിയിച്ചു. 2018 ആഗസ്റ്റില്‍ ഷോപ്പിയാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് നാല് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.

Related Post

കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു 

Posted by - Mar 28, 2019, 11:23 am IST 0
ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ…

ക‍ര്‍ണാടക രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം: കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്യും 

Posted by - May 20, 2018, 09:29 am IST 0
ബംഗളുരു: ക‍ര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌.ഡി.കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേല്‍ക്കും. ആദ്യം സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും. തിങ്കളാഴ്‍ച രാജിവ്…

നരസിംഹറാവു ഗുജ്‌റാളിന്റെ ഉപദേശം കേട്ടിരുന്നെങ്കില്‍ 1984-ലെ സിഖ്  കലാപം ഒഴിവാക്കമായിരുന്നു-മന്‍മോഹന്‍ സിങ്

Posted by - Dec 5, 2019, 10:24 am IST 0
ന്യൂഡല്‍ഹി: ഐ.കെ.ഗുജ്‌റാളിന്റെ ഉപദേശം നരംസിംഹ റാവു കേട്ടിരുന്നെങ്കിൽ  ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെതുടർന്നുള്ള സിഖ് കൂട്ടക്കൊല ഒഴിവാക്കാനാകുമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹ…

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്

Posted by - Feb 3, 2020, 09:11 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത്…

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച്  സുപ്രീം കോടതി

Posted by - Apr 15, 2019, 06:55 pm IST 0
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ചീഫ് ജസ്റ്രിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.  ഉത്തർപ്രദേശ് മുഖ്യമന്ത്രി…

Leave a comment