തിരുവനന്തപുരം: രണ്ട് ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുണ്ടായിയെന്ന് മുഖ്യമന്ത്രി.വയനാട് പുത്തുമലയുടെമറുഭാഗത്ത് കുടുങ്ങിയവരെരക്ഷപ്പെടുത്താനും മലപ്പുറംവാണിയമ്പുഴയില്‍ കുടുങ്ങിയഇരുനൂറ് കുടുംബങ്ങള്‍ക്ക്‌ഹെലികോപ്റ്ററില്‍ ഭക്ഷണംഎത്തിക്കാനുമുള്ള ശ്രമംനടത്തിവരികയാണ്. ഇതുവരെമഴക്കെടുതിയില്‍ നാല്‍പ്പത്തിരണ്ട്മരണങ്ങള്‍ റിപ്പോര്‍ട്ട് ചെതിട്ടുണ്ടെന്നും തിരുവനന്തപുരത്ത്അവലോകന യോഗത്തിന്‌ശേഷം മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു.പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ എട്ട് ജില്ലകളില്‍ 80സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി.ഇതില്‍ വയനാട്ടിലും മലപ്പുറത്തുമാണ് കൊടിയനാശമുണ്ടായിട്ടുള്ളത്.പുത്തുമലയുടെ മറുഭാഗത്ത്കുടുങ്ങിയവരെ ഉടന്‍ മാറ്റാനാകുമെന്ന് പ്രതീക്ഷക്കുന്നു.മലപ്പുറത്ത്‌വാണിയമ്പുഴ മുണ്ടേരിയില്‍ 200 േപര്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണവുംവെള്ളവും ഹൈലിക്കോപ്റ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.പുഴയിലെ ഒഴുക്ക് വളരെശക്തമായതിനാല്‍ ഇത്തരംപ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുന്നതിന്കഴിയുന്നില്ല. പല സ്ഥലങ്ങളുംചെളിയില്‍ പുതഞ്ഞുപോയി.കുറ്റ്യാടി, പൊരിങ്ങല്‍ക്കുത്ത്, ബാണാസുരസാഗര്‍ ഡാമുകളാണ് നിറഞ്ഞത്. മറ്റ് പ്രധാനഡാമുകളിലെല്ലാം സംഭരണശേഷിയുണ്ട്. അരീക്കോട്, കാഞ്ഞിരോട് വൈദ്യുതിലൈന്‍ഉടന്‍ ചാര്‍ജ് ചെയ്യും. ഇതിന്താഴെയുള്ള പുഴയിലൂടെ സഞ്ചരിക്കാന്‍ പാടില്ല.ഒരുലക്ഷത്തിലധികം പേരാണ് ദുരിതാശ്വസ ക്യാമ്പുകളിലുള്ളത്. ദുരന്തം നേരിടുമ്പോള്‍സാമൂഹിക മാധ്യമങ്ങളിലൂടെചിലര്‍ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അനാവശ്യഭീതി പരത്തുവര്‍ക്കെതിരെകര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Post
പാലാരിവട്ടം പാലം ഉടൻ പൊളിക്കരുത് : ഹൈക്കോടതി
കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ്…
കൂടത്തായി കൊലപാതകക്കേസ്: ജോളിക്ക് വേണ്ടി ആളൂർ ഹാജരാകും
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി ക്രിമിനൽ വക്കീൽ ബി.എ. ആളൂർ ഹാജരാകും. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ ജയിലിലെത്തി ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിട്ടു…
മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു.…
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു…
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെതിരെ ജയ്‌റാം രമേശ്
ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ജയ്‌റാം രമേശ് ട്വി റ്റർ വഴിപ്രതികരിച്ചു. മുംബൈയിലെ…