തിരുവനന്തപുരം: രണ്ട് ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുണ്ടായിയെന്ന് മുഖ്യമന്ത്രി.വയനാട് പുത്തുമലയുടെമറുഭാഗത്ത് കുടുങ്ങിയവരെരക്ഷപ്പെടുത്താനും മലപ്പുറംവാണിയമ്പുഴയില്‍ കുടുങ്ങിയഇരുനൂറ് കുടുംബങ്ങള്‍ക്ക്‌ഹെലികോപ്റ്ററില്‍ ഭക്ഷണംഎത്തിക്കാനുമുള്ള ശ്രമംനടത്തിവരികയാണ്. ഇതുവരെമഴക്കെടുതിയില്‍ നാല്‍പ്പത്തിരണ്ട്മരണങ്ങള്‍ റിപ്പോര്‍ട്ട് ചെതിട്ടുണ്ടെന്നും തിരുവനന്തപുരത്ത്അവലോകന യോഗത്തിന്‌ശേഷം മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു.പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ എട്ട് ജില്ലകളില്‍ 80സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി.ഇതില്‍ വയനാട്ടിലും മലപ്പുറത്തുമാണ് കൊടിയനാശമുണ്ടായിട്ടുള്ളത്.പുത്തുമലയുടെ മറുഭാഗത്ത്കുടുങ്ങിയവരെ ഉടന്‍ മാറ്റാനാകുമെന്ന് പ്രതീക്ഷക്കുന്നു.മലപ്പുറത്ത്‌വാണിയമ്പുഴ മുണ്ടേരിയില്‍ 200 േപര്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണവുംവെള്ളവും ഹൈലിക്കോപ്റ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.പുഴയിലെ ഒഴുക്ക് വളരെശക്തമായതിനാല്‍ ഇത്തരംപ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുന്നതിന്കഴിയുന്നില്ല. പല സ്ഥലങ്ങളുംചെളിയില്‍ പുതഞ്ഞുപോയി.കുറ്റ്യാടി, പൊരിങ്ങല്‍ക്കുത്ത്, ബാണാസുരസാഗര്‍ ഡാമുകളാണ് നിറഞ്ഞത്. മറ്റ് പ്രധാനഡാമുകളിലെല്ലാം സംഭരണശേഷിയുണ്ട്. അരീക്കോട്, കാഞ്ഞിരോട് വൈദ്യുതിലൈന്‍ഉടന്‍ ചാര്‍ജ് ചെയ്യും. ഇതിന്താഴെയുള്ള പുഴയിലൂടെ സഞ്ചരിക്കാന്‍ പാടില്ല.ഒരുലക്ഷത്തിലധികം പേരാണ് ദുരിതാശ്വസ ക്യാമ്പുകളിലുള്ളത്. ദുരന്തം നേരിടുമ്പോള്‍സാമൂഹിക മാധ്യമങ്ങളിലൂടെചിലര്‍ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അനാവശ്യഭീതി പരത്തുവര്‍ക്കെതിരെകര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Post
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ…
അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി
കണ്ണൂര്‍: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന്…
സവാള വില കുതിച്ചുയർന്നു
കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും ഇടയിലെത്തി.…
ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു .…
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം തെളിയും
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് അവസാനം കുറിച്ച് ഇന്ന് ലക്ഷദീപം തെളിയും . ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.…