യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു  

185 0

സഹറാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചുകൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ ആശിഷ് ജന്‍വാനിയയാണ് കൊല്ലപ്പെട്ടത്. മദ്യലോബിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സഹറാന്‍പൂരില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന് നാളുകളായി മദ്യ മാഫിയയില്‍ നിന്ന് ഭീഷണികള്‍ നേരിട്ടിരുന്നു.

ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആശിഷ് മരിച്ചത്. സഹോദരന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊലപാതകത്തിന് പിന്നാലെ സഹറാന്‍പൂരില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ആശിഷ് പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Related Post

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

Posted by - May 20, 2018, 11:34 am IST 0
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍…

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST 0
കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു…

ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Posted by - May 30, 2018, 09:37 am IST 0
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ഇദേഹം റഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ്.  2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍…

വൈദ്യുതാഘാതമേറ്റ് 7 ആനകള്‍ ചരിഞ്ഞു

Posted by - Oct 28, 2018, 09:22 am IST 0
ദെന്‍കനാല്‍: ഒഡിഷയിലെ ദെന്‍കനാല്‍ ജില്ലയില്‍ 11കെവി ലൈനിലൂടെ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു. ശനിയാഴ്ച കമലാങ്ക ഗ്രാമത്തിലാണ് സംഭവം.സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ വയല്‍കടക്കുന്നതിനിടെ പൊട്ടിവീണ 11കെവി…

Leave a comment