യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു  

184 0

സഹറാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചുകൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ ആശിഷ് ജന്‍വാനിയയാണ് കൊല്ലപ്പെട്ടത്. മദ്യലോബിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സഹറാന്‍പൂരില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന് നാളുകളായി മദ്യ മാഫിയയില്‍ നിന്ന് ഭീഷണികള്‍ നേരിട്ടിരുന്നു.

ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആശിഷ് മരിച്ചത്. സഹോദരന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊലപാതകത്തിന് പിന്നാലെ സഹറാന്‍പൂരില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ആശിഷ് പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Related Post

ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി

Posted by - Dec 11, 2019, 10:21 pm IST 0
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

Posted by - Jul 13, 2018, 10:25 am IST 0
ചെന്നൈ: ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കോയമ്പത്തൂരിലെ കലൈ മകള്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ലോകേശ്വരി (19)യാണ്…

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ നിന്ന് സുര്‍ജിത്ത് ബല്ല രാജിവച്ചു

Posted by - Dec 11, 2018, 12:29 pm IST 0
ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (ഇഎസി-പിഎം) നിന്ന് രാജിവച്ചു. ഡിസംബര്‍ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ്…

നിര്‍ഭയ കേസിൽ  കേന്ദ്ര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Posted by - Feb 5, 2020, 03:20 pm IST 0
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു…

Leave a comment