കൊച്ചി മെട്രോ; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഉദ്ഘാടനം ഇന്ന്

241 0

കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക..
 വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷൻറെ ഉത്ഘാടനവും  ഇതോടുകൂടി നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക.
ഉച്ചയ്ക്ക് നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും യാത്രയില്‍ നഴ്‌സുമാര്‍ക്കൊപ്പം ചേരും. നാളെ മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും.
5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയും രണ്ടാം ഘട്ടത്തില്‍ മഹാരാജാസ് കോളേജ് വരെയുമാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് മുതല്‍ ആലുവ മുതല്‍ തൈക്കൂടം വരെ മെട്രോയില്‍ സഞ്ചരിക്കാം.

Related Post

സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണം: രമേശ് ചെന്നിത്തല

Posted by - Oct 7, 2019, 03:11 pm IST 0
തിരുവനന്തപുരം: പി. വി.അന്‍വര്‍ എംഎല്‍എ യുടെ അനധികൃത തടയണ സന്ദര്‍ശിക്കാന്‍ എത്തിയ എം.എന്‍ കാരശ്ശേരി മാഷ് അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ…

കേരളത്തിന്റെ പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ല 

Posted by - Dec 31, 2019, 04:06 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ഗവണ്മെന്റ്  പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന്  ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പണ്ട് ബീഫിന്റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ…

ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു

Posted by - Oct 28, 2019, 03:38 pm IST 0
എടവണ്ണ: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്. അഞ്ചു പേരാണ് പ്ലാന്റ്  വൃത്തിയാക്കാനുണ്ടായിരുന്നത്.…

ശബരിമല തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ല:  ശശികുമാരവര്‍മ

Posted by - Feb 6, 2020, 12:56 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണം ആരും എവിടെയും സമര്‍പ്പിച്ചിട്ടില്ല എന്നാൽസമർപ്പിച്ചെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പന്തളം രാജകൊട്ടാരംപ്രധിനിധി. തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് കൊടുക്കുന്നത്  ആചാരത്തിന്റെ ഭാഗമായാണ്. തിരുവാഭരണം ക്ഷേത്രത്തിന്…

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് ദിലീപിന് നൽകില്ല: സുപ്രീം കോടതി 

Posted by - Nov 29, 2019, 01:37 pm IST 0
ന്യൂ ഡൽഹി : നടി ആക്രമിക്കപ്പെട്ട കേസിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തനിക്ക് നൽകണമെന്ന നടൻ  ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ…

Leave a comment