തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് പൊളിച്ച് മാറ്റണമെന്ന് സുപ്രീംകോടതി കേരള സർക്കാരിന് കർശന നിർദേശം നൽകിയിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെൻറ്, ആൽഫാ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചുനീക്കുക.
തീരദേശ പരിപാലന നിയമങ്ങൾ പാടെ അവഗണിച്ചാണ് ഫ്ലാറ്റുകളുടെ നിർമ്മാണം. 2006-ൽ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റൽ റെഗുലേറ്ററി സോണ്‍ (സിആർഇസഡ്)3 ഉൾപ്പെട്ട പ്രദേശത്താണ് ഫ്ലാറ്റുകൾ നിർമിച്ചിരുന്നത് .
സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് തന്നെ പൊളിച്ചുനീക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . ഇതിന് മുമ്പ് താമസക്കാർ എത്രയും വേഗം ഫ്ലാറ്റ് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കുമെന്നും സർക്കാർ പറഞ്ഞു.