മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

123 0

തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് പൊളിച്ച് മാറ്റണമെന്ന് സുപ്രീംകോടതി കേരള സർക്കാരിന് കർശന നിർദേശം നൽകിയിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെൻറ്, ആൽഫാ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചുനീക്കുക.

തീരദേശ പരിപാലന നിയമങ്ങൾ പാടെ അവഗണിച്ചാണ്  ഫ്ലാറ്റുകളുടെ നിർമ്മാണം. 2006-ൽ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റൽ റെഗുലേറ്ററി സോണ്‍ (സിആർഇസഡ്)3  ഉൾപ്പെട്ട പ്രദേശത്താണ് ഫ്ലാറ്റുകൾ നിർമിച്ചിരുന്നത് . 
 
സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് തന്നെ പൊളിച്ചുനീക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . ഇതിന് മുമ്പ്  താമസക്കാർ എത്രയും വേഗം ഫ്ലാറ്റ് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കുമെന്നും  സർക്കാർ പറഞ്ഞു. 

Related Post

മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Posted by - Oct 17, 2019, 02:28 pm IST 0
കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള…

മരടിലെ ഫ്ലാറ്റുടമകളുടെ ഹർജി സുപ്രീം കോടതി സ്വീകരിച്ചു

Posted by - Sep 11, 2019, 02:16 pm IST 0
കൊച്ചി:തീരദേശ നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് വിധികളിലെ  പിഴവുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി…

മരട് വിവാദ ഫ്‌ളാറ്റുകളില്‍  വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിക്കും: നഗരസഭ

Posted by - Sep 25, 2019, 06:47 pm IST 0
കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളുടെ തുടക്കമായി  വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുള്ള നോട്ടീസാണ് പതിപ്പിച്ചത്.…

മെ​ഡോ​ൾ സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം

Posted by - Sep 19, 2019, 05:49 pm IST 0
കൊച്ചി: പൊന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്‍ററിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന…

മരട് ഫ്ലാറ്റ് വിഷയത്തിൽ താൻ ഇടപെടും:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Sep 14, 2019, 05:05 pm IST 0
കോഴിക്കോട് : കൊച്ചി മരടിലെ ഫ്ലാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ പ്രശ്നത്തിൽ  താൻ ഇടപെടുമെന്നും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യത്തിൽ…

Leave a comment