സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണത്തിന് കേന്ദ്രസർക്കാർ

189 0

ന്യൂ ഡൽഹി :1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽ നാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവായി . കോൺഗ്രസ്സ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥിനെതിരായ നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ. 

കേസിലെ രണ്ട് ദൃക്‌സാക്ഷികൾ കമൽ നാഥിന്റെ കേസിലുള്ള പങ്കിനെക്കുറിച്ച് പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ്  കേസിൽ പുനരന്വേഷണ നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. 
 

മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെയുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ സെൻട്രൽ ഡൽഹിയിലെ ഗുരുദ്വാരയിൽ കമൽ നാഥിന്റെ അറിവോടെ സിഖുകാർ കൊല്ലപ്പെട്ടെന്നാണ് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നത് .

Related Post

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് മരണം

Posted by - Oct 14, 2019, 01:37 pm IST 0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ 10 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.  പാചക…

തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി

Posted by - Mar 12, 2018, 07:36 am IST 0
തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി  കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോലും ബുദ്ധി…

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു

Posted by - Nov 19, 2019, 05:14 pm IST 0
ന്യൂ ഡൽഹി :  സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറ് പേർ മരിച്ചു. സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ…

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

Posted by - Jul 20, 2019, 07:20 pm IST 0
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും…

ഉറാനിലെ ഒ‌എൻ‌ജി‌സിയിൽ തീ പിടുത്തം 

Posted by - Sep 3, 2019, 10:01 am IST 0
നവി മുംബൈ: നവി മുംബൈയിലെ ഉറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻ‌ജിസി) കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിൽ വലിയ തീപിടുത്തമുണ്ടായി. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ…

Leave a comment