ന്യൂ ഡൽഹി :1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽ നാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവായി . കോൺഗ്രസ്സ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥിനെതിരായ നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ.
കേസിലെ രണ്ട് ദൃക്‌സാക്ഷികൾ കമൽ നാഥിന്റെ കേസിലുള്ള പങ്കിനെക്കുറിച്ച് പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കേസിൽ പുനരന്വേഷണ നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.
മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെയുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ സെൻട്രൽ ഡൽഹിയിലെ ഗുരുദ്വാരയിൽ കമൽ നാഥിന്റെ അറിവോടെ സിഖുകാർ കൊല്ലപ്പെട്ടെന്നാണ് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നത് .