ന്യൂഡൽഹി: കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി നേരിട്ടു . പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞു . ഈ വിഷയത്തിൽ സെക്രട്ടറി ജനറലിന്റെ തീരുമാനം ഇരുരാജ്യങ്ങളെയും അറിയിച്ചതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു പാക്കിസ്ഥാൻ വാദത്തിച്ചത് . 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു . കാശ്മീരിൽ എല്ലാം സാധാരണ നിലയിലാണെന്ന് ഇന്ത്യ പറയുന്നത് ശരിയാണെങ്കിൽ, 'ഇന്ത്യൻ സംസ്ഥാന'മായ ജമ്മു കാശ്മീരിലേക്കു പോകാൻ അവർ എന്തുകൊണ്ട് വിദേശമാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ല എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം. 'അവർ നുണ പറയുകയാണ്. കർഫ്യൂ പിൻവലിക്കുകയാണെങ്കിൽ യാഥാർത്ഥ്യം പുറത്തുവരും, അവിടെ നടക്കുന്ന ദുരന്തത്തെക്കുറിച്ച് ലോകം അറിയുമെന്നും ഖുറേഷി ആരോപിച്ചിരുന്നു.
എന്നാൽ, കാശ്‌മീർ വിഷയത്തിൽ മനുഷ്യാവകാശ ലംഘനം ആരോപിച്ച പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഐക്യരാഷ്‌ട്രസഭാ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഇന്ത്യ മറുപടി നൽകി. പാകിസ്ഥാനെ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂർ സിംഗ്, പാകിസ്ഥാന് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും പറഞ്ഞു.ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ തീരുമാനം ഇന്ത്യൻ പാർലമെന്റിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭീകരവാദം നേരിടാനെന്നും യോഗത്തിൽ ഇന്ത്യ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി.തുടർന്നാണ് വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നേരത്തെയും ഇതേ ആവശ്യവുമായി യു.എന്നിനെ സമീപിച്ച പാകിസ്ഥാന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.
Related Post
ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു ഐ എസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 ഇന്ത്യക്കാരുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. ഡി എൻ എ…
ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ഡൽഹി സംഘർഷത്തിൽ 13 ആളുകൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ സംബന്ധിച്ചുള്ള കലാപം കത്തിപ്പടർന്ന് വടക്കു-കിഴക്കൻ ഡൽഹിയിലെ തെരുവുകൾ. തിങ്കളാഴ്ച നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു. വടക്കുകിഴക്കൻ…
നാലാം ഘട്ടവോട്ടെടുപ്പിനു തുടക്കമായി; ബിജെപി 2014ല്‍ തൂത്തുവാരിയ സീറ്റുകളിലെ മത്സരം നിര്‍ണായകം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു തുടങ്ങി. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രേദശിലും…
മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് വിജയ് സര്‍ദേശായി
പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍…