ന്യൂഡൽഹി: കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി നേരിട്ടു . പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞു . ഈ വിഷയത്തിൽ സെക്രട്ടറി ജനറലിന്റെ തീരുമാനം ഇരുരാജ്യങ്ങളെയും അറിയിച്ചതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു പാക്കിസ്ഥാൻ വാദത്തിച്ചത് . 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു . കാശ്മീരിൽ എല്ലാം സാധാരണ നിലയിലാണെന്ന് ഇന്ത്യ പറയുന്നത് ശരിയാണെങ്കിൽ, 'ഇന്ത്യൻ സംസ്ഥാന'മായ ജമ്മു കാശ്മീരിലേക്കു പോകാൻ അവർ എന്തുകൊണ്ട് വിദേശമാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ല എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം. 'അവർ നുണ പറയുകയാണ്. കർഫ്യൂ പിൻവലിക്കുകയാണെങ്കിൽ യാഥാർത്ഥ്യം പുറത്തുവരും, അവിടെ നടക്കുന്ന ദുരന്തത്തെക്കുറിച്ച് ലോകം അറിയുമെന്നും ഖുറേഷി ആരോപിച്ചിരുന്നു.
എന്നാൽ, കാശ്‌മീർ വിഷയത്തിൽ മനുഷ്യാവകാശ ലംഘനം ആരോപിച്ച പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഐക്യരാഷ്‌ട്രസഭാ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഇന്ത്യ മറുപടി നൽകി. പാകിസ്ഥാനെ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂർ സിംഗ്, പാകിസ്ഥാന് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും പറഞ്ഞു.ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ തീരുമാനം ഇന്ത്യൻ പാർലമെന്റിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭീകരവാദം നേരിടാനെന്നും യോഗത്തിൽ ഇന്ത്യ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി.തുടർന്നാണ് വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നേരത്തെയും ഇതേ ആവശ്യവുമായി യു.എന്നിനെ സമീപിച്ച പാകിസ്ഥാന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.
Related Post
ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനും രണ്ടു കുട്ടികളുമാണ് മരിച്ചത്. കുപ്‌വാരയിലെ ബെമനയില്‍ വാടകയ്ക്കു…
പാചകവാതക വിലയില്‍ വീണ്ടും വര്‍ധന; പുതിയ നിരക്കുകള്‍ ഇന്ന് പ്രബല്യത്തില്‍ വന്നു
ന്യൂഡല്‍ഹി : പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. സബ്സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുമാണ് കൂട്ടിയത്. അതേസമയം സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്…
സൽമാന് വീണ്ടും ജയിൽ ശിക്ഷ
സൽമാന് വീണ്ടും ജയിൽ ശിക്ഷ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഗന് 5 വർഷം ജയിൽ ശിക്ഷ. ഇതിപ്പോ നാലാം തവണയാണ് സൽമാൻ ഗന് ജയിലിലേക്ക് എത്തുന്നത്…
കുഴിബോംബ് പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
ഛത്തിസ്ഗഡ്: കുഴിബോംബ് പൊട്ടിത്തെറിച്ച് കര്‍ണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കാര്‍വാറിലെ വിജയാനന്ദ് സുരേഷ് നായ്ക്(28),ഖാനപൂര്‍ ഹലഗയിലെ സന്തോഷ് ലക്ഷ്മണ്‍ ഗുരുവ(27)എന്നിവരാണ് അപകടത്തില്‍പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം…
നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ്
അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപങ്ങളിൽ നരേന്ദ്ര മോഡിക്കും അന്ന് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആർക്കും പങ്കില്ലായെന്ന് ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. ആർക്കും കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും…