ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

136 0

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാൻ പോകുന്ന  സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍.

134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നത് . ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീണ്ടുകിടക്കുന്ന ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്.

ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം അവിടെ  എത്തുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന്  ഇരുവിഭാഗത്തെയും സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി .

Related Post

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

Posted by - Sep 8, 2019, 06:37 pm IST 0
ബെംഗളൂരു : സോഫ്റ്റ് ലാന്റിംഗിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.  വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്തിയതായും ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍…

എൻ‌ആർ‌സി :ബംഗാളികളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്ന് മമത ബാനർജി

Posted by - Sep 1, 2019, 11:12 am IST 0
എൻ‌ആർ‌സിയുടെ അവസാന പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചതിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി അസമിലെ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി)…

യു.എ ഖാദറിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരംസമ്മാനിച്ചു

Posted by - Dec 31, 2019, 09:22 am IST 0
കോഴിക്കോട്:  പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന് 2019 ലെ മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കെ.പി കേശവമേനോന്‍…

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ 

Posted by - Mar 7, 2018, 07:49 am IST 0
സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ  കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിന്റെ ഇമേജ് കൂട്ടാനും സർക്കാർ ചെലവിടാൻ പോകുന്നത് ൪൧…

Leave a comment