ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍.
134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നത് . ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീണ്ടുകിടക്കുന്ന ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്.
ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം അവിടെ എത്തുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇരുവിഭാഗത്തെയും സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി .