മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി നിതിന്‍ ഗഡ്കരി

105 0

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി  പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ തയ്യാറായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് വൻ  പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഗതാഗത നിയമഭേദഗതിയ്‌ക്കെതിരായി വലിയ പരാതി ഉയര്‍ന്നിരുന്നു. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായാണ് കൂടിക്കാഴ്ച നടത്തുന്നത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് നീക്കാനാണ്  കേന്ദ്രം ശ്രമിക്കുക. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും. സംസ്ഥാനങ്ങള്‍ക്ക് പിഴ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമോ എന്ന  കാര്യത്തില്‍ ഉപരിതലഗതാഗത മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്.

Related Post

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടതായി സംശയിക്കുന്നു 

Posted by - Nov 22, 2019, 10:40 am IST 0
ഗാന്ധിനഗര്‍:  വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് സംശയിക്കുന്നു. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ…

നിയമസഭാ ഗെയ്റ്റിന് മുന്നില്‍ അപമാനിച്ചെന്ന് ബംഗാൾ ഗവർണ്ണർ 

Posted by - Dec 5, 2019, 03:50 pm IST 0
കൊൽക്കത്ത: നിയമസഭാ സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തി . ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഐപികള്‍…

മോശം ആരോഗ്യത്തെ തുടർന്ന് മേധ പട്കർ നിരാഹാര സമരം അവസാനിപ്പിച്ചു

Posted by - Sep 3, 2019, 03:15 pm IST 0
ഭോപ്പാൽ: ആരോഗ്യ പ്രവർത്തകയും 'സേവ് നർമദ' പ്രസ്ഥാനത്തിന്റെ തുടക്കക്കാരിയുമായ  മേധ പട്കർ ആരോഗ്യം മോശമായതിനെ തുടർന്ന് മധ്യപ്രദേശിൽ ഒമ്പത് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. അയൽ ഗ്രാമങ്ങളിൽ…

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്  

Posted by - Nov 28, 2019, 01:58 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ…

പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധന: ഇന്ത്യയിൽ വീണ്ടും ജാതി വിവേചനം

Posted by - Apr 30, 2018, 07:51 am IST 0
പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി വീണ്ടും ജാതി വിവേചനം. സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന്  സംസ്ഥാന…

Leave a comment