ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ് തയ്യാറായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് വൻ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഗതാഗത നിയമഭേദഗതിയ്‌ക്കെതിരായി വലിയ പരാതി ഉയര്‍ന്നിരുന്നു. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായാണ് കൂടിക്കാഴ്ച നടത്തുന്നത്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് നീക്കാനാണ് കേന്ദ്രം ശ്രമിക്കുക. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും. സംസ്ഥാനങ്ങള്‍ക്ക് പിഴ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉപരിതലഗതാഗത മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്.