ബെംഗളൂരു : ചന്ദ്രയാന്‍ ലാന്‍ഡിംഗ് നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു . കഴിഞ്ഞ പത്ത് വര്‍ഷമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞരില്‍ നിന്ന് ചന്ദ്രയാന്‍-2ന്റെ വിജയം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചതായും കുമാരസ്വാമി ആരോപിച്ചു.
പ്രചാരണം ലഭിക്കുന്നതിനായി മാത്രമാണ് പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ വന്നത്. എന്നാല്‍, മോദി ഐഎസ്ആര്‍ഒയിലെത്തിയത് ശാസ്ത്രജ്ഞര്‍ക്ക് നിര്‍ഭാഗ്യമായി മാറിയെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍-2ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിക്കാനായിരുന്നു പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ എത്തിയത്. എന്നാല്‍, സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയ വിക്രം ലാന്‍ഡറില്‍ നിന്ന് പിന്നീട് സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നു.