പ്രധാനമന്ത്രിയുടെ സാന്നിധ്യം  ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായി; കുമാരസ്വാമി

122 0

 

ബെംഗളൂരു : ചന്ദ്രയാന്‍ ലാന്‍ഡിംഗ് നിരീക്ഷിക്കുന്നതിനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു . കഴിഞ്ഞ പത്ത് വര്‍ഷമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞരില്‍ നിന്ന് ചന്ദ്രയാന്‍-2ന്റെ വിജയം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചതായും കുമാരസ്വാമി ആരോപിച്ചു.

പ്രചാരണം ലഭിക്കുന്നതിനായി മാത്രമാണ് പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ വന്നത്. എന്നാല്‍, മോദി ഐഎസ്ആര്‍ഒയിലെത്തിയത് ശാസ്ത്രജ്ഞര്‍ക്ക് നിര്‍ഭാഗ്യമായി മാറിയെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ചന്ദ്രയാന്‍-2ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിക്കാനായിരുന്നു പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ എത്തിയത്. എന്നാല്‍, സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയ വിക്രം ലാന്‍ഡറില്‍ നിന്ന് പിന്നീട് സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നു.

Related Post

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

സുപ്രീം കോടതി പി ചിദംബരത്തിന് മുൻകൂർ ജാമ്യം നിരസിച്ചു 

Posted by - Sep 5, 2019, 01:08 pm IST 0
ന്യൂദൽഹി: ഐ ൻ എക്സ്   മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന്  മുൻ‌കൂർ  ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു . ദില്ലി ഹൈക്കോടതിയുടെ…

പൗരത്വ ബില്ലിനെതിരായ ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസ്  

Posted by - Dec 18, 2019, 12:47 pm IST 0
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ്…

മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

Posted by - Apr 5, 2019, 11:16 am IST 0
ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ…

Leave a comment