രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തിയ  രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍ 

129 0

ഡല്‍ഹി: രാഷ്ട്രപതിഭവന് സമീപത്ത്  ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാർ കസ്റ്റഡിയിൽ . അച്ഛനും മകനുമാണ് കസ്റ്റഡിയില്‍ ആയത് . സെപ്റ്റംബര്‍ 14നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. വിഡിയോ ക്യാമറയില്‍ ഇവര്‍ പകര്‍ത്തിയ  ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 വിനോദ സഞ്ചാരത്തിനായി എത്തിയതാണെന്നും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. അതിനു വേണ്ടിയാണ് ചിത്രങ്ങള്‍ എടുത്തതെന്നാണ് ഇരുവരും പോലിസിനോട് വിശദീകരിച്ചത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.

Related Post

കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

Posted by - Dec 20, 2019, 03:06 pm IST 0
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ് വിധിച്ചു .  പെണ്‍കുട്ടിയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.…

പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം, വീട്ടുജോലിക്കാരൻ അറസ്റ്റിൽ 

Posted by - Oct 3, 2019, 03:54 pm IST 0
മുംബൈ: കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം. സര്‍ക്കാര്‍ രേഖകളടക്കം സുപ്രധാന വിവരങ്ങള്‍  കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയതായി സംശയിക്കുന്നു. സംഭവത്തില്‍ ഗോയലിന്റെ വീട്ടിലെ ജോലിക്കാരൻ…

ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Posted by - May 30, 2018, 09:37 am IST 0
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ഇദേഹം റഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ്.  2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍…

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി 

Posted by - Jun 25, 2018, 12:00 pm IST 0
ഡല്‍ഹി: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഹാജി കോളനിയിലാണ് ബാഗില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അസാധാരണമായ രീതിയില്‍ രണ്ടു…

മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും

Posted by - May 26, 2018, 01:35 pm IST 0
മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും. പ്രധാന റണ്‍വെ ഉപയോഗിക്കുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ…

Leave a comment