രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തിയ  രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍ 

138 0

ഡല്‍ഹി: രാഷ്ട്രപതിഭവന് സമീപത്ത്  ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാർ കസ്റ്റഡിയിൽ . അച്ഛനും മകനുമാണ് കസ്റ്റഡിയില്‍ ആയത് . സെപ്റ്റംബര്‍ 14നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. വിഡിയോ ക്യാമറയില്‍ ഇവര്‍ പകര്‍ത്തിയ  ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 വിനോദ സഞ്ചാരത്തിനായി എത്തിയതാണെന്നും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. അതിനു വേണ്ടിയാണ് ചിത്രങ്ങള്‍ എടുത്തതെന്നാണ് ഇരുവരും പോലിസിനോട് വിശദീകരിച്ചത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.

Related Post

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 31, 2018, 09:36 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഒരുമിച്ച്‌ മൂന്നുവട്ടം…

ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം: ശിവസേന

Posted by - Nov 1, 2019, 02:00 pm IST 0
മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന്‌ ശമനമായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ…

രണ്ടു ദിവസം ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെ ജിതേന്ദ്ര അവാദ്

Posted by - May 28, 2020, 10:02 pm IST 0
തനിക്ക് കോവിഡ് പിടിപെട്ടതില്‍ തന്റെ ശ്രദ്ധകുറവാണെന്നും ആ അലംഭാവമാണ് തനിക്ക് കോവിഡ് രോഗം പിടിപെടാന്‍ കാരണമെന്നും കോവിഡ് രോഗം പിടിപെട്ട മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞു.…

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഡി. കെ ശിവകുമാറിന് ജാമ്യം 

Posted by - Oct 23, 2019, 04:33 pm IST 0
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് . ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി…

ആരേ കോളനിയിൽ മരം മുറിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു 

Posted by - Oct 7, 2019, 02:43 pm IST 0
ന്യൂ ഡൽഹി : മഹാരാഷ്ട്രയിലെ ആരേ കോളനിയിൽ   ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാർത്ഥി  നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആരേയിൽ…

Leave a comment