ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍ ഇല്ലെന്നും ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുഎസ് ആരോപിച്ചു. സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തരുന്ന സൂചനയെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ ആരോപിച്ചു. ഞങ്ങള്‍ യുദ്ധത്തിന് തയാറായി നില്ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നുന്ന് സൗദി വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ്. ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം യുഎസ് ആരോപണങ്ങള്‍ തള്ളി ക്കളഞ് ഇറാന്‍ രംഗത്തെത്തി. അര്‍ഥമില്ലാത്ത ആരോപണങ്ങളാണ് യുഎസ് ഇറാനെതിരെ ഉന്നയിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തങ്ങളെ ആക്രമിക്കാന്‍ കാരണം തേടുകയാണ് അമേരിക്കയെന്നു ഇറാന്‍ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു .
- Home
- International
- ഞങ്ങൾ യുദ്ധത്തിന് തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ യുഎസ്
Related Post
തമോഗർത്തത്തിന്‍റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ
പാരീസ്: തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ…
അബുജയില്‍ വെടിവയ്പ്പ്: അജ്ഞാതന്റെ വെടിയേറ്റ് 15 പേര്‍ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ വെടിവയ്പ്പ്. വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിലെത്തിയ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍…
വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ മാര്‍ഗരേഖയുമായി മാര്‍പാപ്പ; പരാതികള്‍ മൂടിവെയ്ക്കരുത്
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി…
കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…
മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…