ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍ ഇല്ലെന്നും ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുഎസ് ആരോപിച്ചു. സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തരുന്ന സൂചനയെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ ആരോപിച്ചു. ഞങ്ങള്‍ യുദ്ധത്തിന് തയാറായി നില്ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നുന്ന് സൗദി വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ്. ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം യുഎസ് ആരോപണങ്ങള്‍ തള്ളി ക്കളഞ് ഇറാന്‍ രംഗത്തെത്തി. അര്‍ഥമില്ലാത്ത ആരോപണങ്ങളാണ് യുഎസ് ഇറാനെതിരെ ഉന്നയിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തങ്ങളെ ആക്രമിക്കാന്‍ കാരണം തേടുകയാണ് അമേരിക്കയെന്നു ഇറാന്‍ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു .
