തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും , ഏക രാഷ്ട്രം ഏക നികുതി സമ്പ്രദായത്തെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു.കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സാംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളെ കേന്ദ്രം വേറെയായി കാണുന്നില്ല. മത്സരങ്ങൾ സംസ്ഥാനങ്ങൾ തമ്മിലല്ല രാജ്യങ്ങളുമായിട്ടാവണം. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിന് ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകളും ആശയ വിനിമയം നടത്തണം. ഇ വിസ നടപ്പിലാക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബീഹാർ ടൂറിസം മന്ത്രി കൃഷ്ണകുമാർ ഋഷി, കർണാടക മന്ത്രി സി.ടി.രവി, നാഗാലാൻഡ് ടൂറിസം ഉപദേഷ്ടാവ് എച്ച് കിഹോവി യെപുതോമി, ഒഡിഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് പാണിഗ്രഹി, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ, ടൂറിസം സ്ഥാപനമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Related Post
ഡൽഹി സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: അഞ്ച് പേരുടെ മരണത്തിന് കാരണമായ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ ഇപ്പോഴുള്ള സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം…
രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി
പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം…
മുഖ്യമന്ത്രിയുടെ ഉപദേശത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ലുലു ഗ്രൂപ്പ്
ദുബൈ: മുഖ്യമന്ത്രിയുടെ ഉപദേശത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ലുലു ഗ്രൂപ്പ്. കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് എത്തുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ…
ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം
കൊല്‍ക്കത്ത: ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ…
രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: രാഹുല്‍ ബജാജിന്റെ പ്രസ്താവനയെ വിമര്‍ശിച് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. പ്രസ്താവന രാജ്യതാത്പര്യത്തെ…