തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനെ ത്തന്നെ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമായി.
സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യമായി നടപ്പിലാക്കുന്നത്. അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് ഉദ്ദേശിക്കുന്നത് . ഇപ്പോള്‍ 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി. ഒക്ടോബറോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കാനാണ് പരിപാടി.
ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂറും സേവനത്തിന് പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് 315 ആംബുലന്‍സുകളുടെ സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാദ്ധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ദേശീയ പാതകളില്‍ ഓരോ 30 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സുകള്‍ വിന്യസിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിക്ക് പ്രയോജനപ്പെടുതുന്നതായിരിക്കും.
സൗജന്യ ആംബുലന്‍സ് ശൃംഖലയ്‌ക്കൊപ്പം അടിയന്തര ചികിത്സ ഏറ്റവും നന്നായി നല്‍കുവാന്‍ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്മെന്റ് പാക്കേജ്, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാവശ്യമായ ബോധവത്കരണം എന്നിവ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി ടപ്പാക്കുന്നതായിരിക്കും . മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
Related Post
കരിപ്പൂരില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ ഉരസി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വെയില്‍ ഉരസി. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്. സൗദി അറേബ്യയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ…
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല : എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം എന്ന പേരില്‍ പണം തട്ടിപ്പ് നടത്തിയ ശേഷം ഫണ്ട് കൈമാറാതിരുന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി എറണാകുളം ജില്ലാ…
പ്രളയസെസ് നാളെമുതല്‍; 928 ഉത്പന്നങ്ങള്‍ക്ക് വില കൂടും
തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍…
കേന്ദ്ര പാക്കേജ് അപര്യാപ്തം
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന് ധനമന്ത്രി…
ജപ്തി ഭീഷണിയുമായി ബാങ്കേഴ്സ് സമിതി; തിരിച്ചടവു മുടങ്ങിയാല്‍ ജപ്തിക്കു തടസമില്ലെന്നു പരസ്യം
തിരുവനന്തപുരം : കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമില്ലെന്ന് ബാങ്കേഴ്സ് സമിതി. പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ഷിക വായ്പയ്ക്ക്…