തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനെ ത്തന്നെ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമായി.
സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യമായി നടപ്പിലാക്കുന്നത്. അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് ഉദ്ദേശിക്കുന്നത് . ഇപ്പോള്‍ 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി. ഒക്ടോബറോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കാനാണ് പരിപാടി.
ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂറും സേവനത്തിന് പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് 315 ആംബുലന്‍സുകളുടെ സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാദ്ധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ദേശീയ പാതകളില്‍ ഓരോ 30 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സുകള്‍ വിന്യസിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിക്ക് പ്രയോജനപ്പെടുതുന്നതായിരിക്കും.
സൗജന്യ ആംബുലന്‍സ് ശൃംഖലയ്‌ക്കൊപ്പം അടിയന്തര ചികിത്സ ഏറ്റവും നന്നായി നല്‍കുവാന്‍ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്മെന്റ് പാക്കേജ്, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാവശ്യമായ ബോധവത്കരണം എന്നിവ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി ടപ്പാക്കുന്നതായിരിക്കും . മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
