ബംഗളൂരു : വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. ലാൻഡർ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയിട്ട് ഇന്ന് 13 ദിവസമായി.
വിക്രമിന്റെ നിർദിഷ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ നാസയുടെ ലൂണാർ റിക്കോണിസെൻസ് ഓർബിറ്റർ കടന്നുപോയെങ്കിലും വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്താൻ ഓർബിറ്ററിന് കഴിഞ്ഞില്ലെന്ന് അമേരിക്കൻ എയറോസ്‌പേസ് റിപ്പോർട്ടിങ് വെബ്‌സൈറ്റായ ഏവിയേഷൻ വീക്ക് റിപ്പോർട്ട് ചെയ്തു.
ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒയെ സഹായിക്കാമെന്ന് നാസ നേരത്തെ പറഞ്ഞിരുന്നു. നാസയുടെ ഓർബിറ്റർ വിക്രമിനെ കടന്നുപോയ സമയം ചന്ദ്രനിൽ പകൽസമയം അവസാനിക്കാറായെന്നും ലാൻഡർ വീണ സ്ഥലത്ത് ഇരുട്ട് വ്യാപിച്ചതിനാലുമാണ് നാസയ്ക്ക് ചിത്രങ്ങൾ പകർത്താൻ സാധിക്കാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിക്രം പതിനാല് ദിവസങ്ങൾ കഴിയുന്നതോടെ സൂര്യപ്രകാശം ലഭിക്കാതെ അവസാനിക്കും