വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ  സാധിച്ചില്ല : ഐഎസ്ആർഒ.

173 0

ബംഗളൂരു :  വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. ലാൻഡർ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയിട്ട് ഇന്ന് 13 ദിവസമായി.

വിക്രമിന്റെ നിർദിഷ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ നാസയുടെ ലൂണാർ റിക്കോണിസെൻസ് ഓർബിറ്റർ കടന്നുപോയെങ്കിലും വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്താൻ ഓർബിറ്ററിന് കഴിഞ്ഞില്ലെന്ന് അമേരിക്കൻ എയറോസ്‌പേസ് റിപ്പോർട്ടിങ് വെബ്‌സൈറ്റായ ഏവിയേഷൻ വീക്ക് റിപ്പോർട്ട് ചെയ്തു.

 ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒയെ സഹായിക്കാമെന്ന് നാസ നേരത്തെ പറഞ്ഞിരുന്നു. നാസയുടെ ഓർബിറ്റർ വിക്രമിനെ കടന്നുപോയ സമയം ചന്ദ്രനിൽ പകൽസമയം അവസാനിക്കാറായെന്നും ലാൻഡർ വീണ സ്ഥലത്ത് ഇരുട്ട് വ്യാപിച്ചതിനാലുമാണ് നാസയ്ക്ക് ചിത്രങ്ങൾ പകർത്താൻ സാധിക്കാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

 പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിക്രം പതിനാല് ദിവസങ്ങൾ കഴിയുന്നതോടെ സൂര്യപ്രകാശം ലഭിക്കാതെ അവസാനിക്കും

Related Post

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടനിലയില്‍  

Posted by - May 12, 2019, 10:10 am IST 0
കൊല്‍ക്കത്ത: തെരഞ്ഞടുപ്പ് ഇന്ന് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍…

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് തീവെച്ചു 

Posted by - Apr 18, 2018, 06:50 am IST 0
റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് തീവെച്ചു  ദില്ലിയില്ലേ കാളിന്ദി കുജിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് തീവെച്ചു. തീപിടിത്തത്തിൽ അമ്പതോളം കുടിലുകൾ നശിച്ചു. സംഭവത്തിനുപിന്നിൽ യുവമോർച്ചയാണ് എന്ന് യുവമോർച്ച പ്രവർത്തകൻ…

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

Posted by - Apr 13, 2019, 12:00 pm IST 0
ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നീടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം…

കത്വ ബലാത്സംഗ കേസ്: ജമ്മുകാശ്‌മീര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

Posted by - Apr 16, 2018, 05:43 pm IST 0
ന്യൂഡല്‍ഹി: കത്വ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകാശ്‌മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ഈ മാസം 27നകം നോട്ടീസിന്…

Leave a comment