സമരം അവസാനിപ്പിച്ചില്ലെങ്കിൽ  കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍  

193 0

തിരുവനന്തപുരം: സമരം തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്. സി.ഐ.ടി.യുവില്‍ വിശ്വാസമില്ലെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് എന്ന്  മുത്തൂറ്റ്. കേരളത്തില്‍ മുത്തൂറ്റ്‌ പൂട്ടിയാല്‍ ഉത്തരവാദിത്തം മാനെജ്‌മെന്റിനല്ലെന്നും ജോര്‍ജ് പറഞ്ഞു .  വനിത ജീവനക്കാര്‍ക്കും ജോലി ചെയ്യാന്‍ തയ്യാറായി വന്നവര്‍ക്കുമെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു സംരക്ഷണവും തന്നില്ല. ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ശമ്പളം ന്യായമല്ലെന്ന വാദം തെറ്റാണ്. ഇതുവരെ നടന്ന ചര്‍ച്ചകളുടെ ഭാഗമായി സമരക്കാര്‍ക്ക് തടഞ്ഞുവച്ചതുള്‍പ്പെടെ എല്ലാ അനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്.
 
യൂണിയന്‍ രൂപീകരിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ  സാദ്ധ്യമല്ല .  പൊലിസ് സമരക്കാരുടെ കൂടെയാണ്. മുത്തൂറ്റിന് ഒരിടത്തും പൊലിസ് സംരക്ഷണമില്ല. സംസ്ഥാനത്ത് വ്യവസായങ്ങളും ഇത്തരം സ്ഥാപനങ്ങളും തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും പ്രയാസമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചുക്കളാണ് ട്രേഡ് യൂനിയനുകള്‍. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു.

Related Post

മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാനിൽ

Posted by - Nov 25, 2019, 03:12 pm IST 0
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍,കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി.  കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍…

കെവിന്റെത് ദുരഭിമാനക്കൊല; കൊന്നത് അച്ഛനും സഹോദരനുമെന്ന്  നീനു  

Posted by - May 2, 2019, 03:20 pm IST 0
കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയില്‍. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവും ചേട്ടന്‍ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍…

പി.എസ്.സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ 

Posted by - Sep 11, 2019, 09:11 pm IST 0
തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താത്തതിൽ പ്രതിഷേധിച്ച് മലയാളത്തിൻറെ പ്രമുഖ  സാഹിത്യ–സാംസ്കാരിക നായകർ ഒത്തുചേർന്നു. രാജ്യത്തുള്ള എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിലപാടിന്  എതിരായിട്ടാണ് പി.എസ്.സി നിൽക്കുന്നതെങ്കിൽ അതിന് നിലനിൽക്കാൻ…

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST 0
പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു…

ശബരിമലയില്‍ വഴിപാടായി ലഭിച്ച 40കിലോ സ്വര്‍ണവും നൂറുകിലോ വെള്ളിയും കാണാതായി; ഇന്നു സ്‌ട്രോംഗ് റൂം തുറന്നു പരിശോധന

Posted by - May 27, 2019, 07:34 am IST 0
പത്തനംതിട്ട: ശബരിമലയില്‍വഴിപാടായി കിട്ടിയസ്വര്‍ണത്തിലും വെള്ളിയിലുംകുറവു കണ്ടെത്തി. 40 കിലോസ്വര്‍ണത്തിന്റെയും 100 കിലോവെള്ളിയുടെയും കുറവുകളാണ് നിഗമനം. സ്വര്‍ണവുംവെള്ളിയും സട്രോംഗ് റൂമില്‍നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും സംസ്ഥാനഓഡിറ്റ് വിഭാഗം ശബരിമലസ്‌ട്രോംഗ് റൂം…

Leave a comment