കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരവും ശാഖാ ഓഫീസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി വിവേചനമാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടാകാൻ കാരണം. . സാമൂഹിക നീതി നിഷേധം വരുന്നിടത്ത് യോഗം ശക്തമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു . ഗുരു ദർശനത്തിലൂടെയാണ് ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് കെ.ആർ ദിവാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ആമുഖപ്രസംഗം നടത്തി. ശാഖാ സെക്രട്ടറി കെ.കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
Related Post
ആളൂരില്‍ അവാര്‍ഡ് ജേതാവിന്റെ ജൈവ കൃഷി തോട്ടം കത്തിച്ചു; പതിനായിരങ്ങള്‍ നഷ്ടം
കൊടകര: ആളൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ പാട്ടത്തിനെടുത്ത് വിളവിറക്കിയ ജൈവ കൃഷി തോട്ടം സാമൂഹ്യ ദ്രോഹികള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ആളൂര്‍ പഞ്ചായത്തിന്റെ ഏറ്റവും നല്ല…
കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു
തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ…
കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍…
പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
വടക്കാഞ്ചേരി: നാലു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ പാര്‍ളിക്കാട് ലിനു (31) അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാന്‍ ഡ്രൈവറാണ് പ്രതി. പീഡനത്തിനിരയായ കുട്ടി…
മലക്കപ്പാറയിൽ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു
തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ ബസ് മറിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനി അപകടത്തിൽ 10 കൂടുതൽ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.