കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരവും ശാഖാ ഓഫീസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി വിവേചനമാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടാകാൻ കാരണം. . സാമൂഹിക നീതി നിഷേധം വരുന്നിടത്ത് യോഗം ശക്തമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു . ഗുരു ദർശനത്തിലൂടെയാണ് ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് കെ.ആർ ദിവാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ആമുഖപ്രസംഗം നടത്തി. ശാഖാ സെക്രട്ടറി കെ.കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
