കൊച്ചി : മരട് വിവാദ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ നഗരസഭ തീരുമാനിച്ചു.
ഫ്ലാറ്റുകൾ ഒഴിയാനായി ഇനിയും 90 ന് മേൽ കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത് . സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന സമയപരിധി ഇന്നാണ്.
ഒരു ദിവസം കൊണ്ട് ഒഴിഞ്ഞുപോകാൻ സാധിക്കില്ലെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. സമയപരിധി കഴിഞ്ഞാൽ ഫ്ലാറ്റിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കും.