മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യ  ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചു   

233 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ സ്വന്തമായി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിർമ്മിച്ചു. മെയ്ക്ക് ഇന്‍ പദ്ധതിപ്രകാരം നിര്‍മിച്ച ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍  മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിര്‍ദേശങ്ങളനുസരിച്ചാണ് ബി.ഐ.എസ് നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വന്തമായി ഇവ നിര്‍മിക്കുന്ന യു.എസ്., യു.കെ., ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തിയതായി പാസ്വാന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇവയ്ക്ക്  70,000 മുതല്‍ 80,000വരെ രൂപ വില വരും.
 

Related Post

പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു

Posted by - Nov 7, 2019, 10:13 am IST 0
ഐസ്വാള്‍: പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി സോറാംതാംഗ, മറ്റു…

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്  പ്രധാനമന്ത്രിക്ക് ക്ഷണം

Posted by - Feb 14, 2020, 03:52 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി  അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 

ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ

Posted by - Feb 14, 2020, 01:53 pm IST 0
അഹമ്മദാബാദ് : ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ പട്ടേലില്‍…

ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

Posted by - Dec 22, 2018, 11:26 am IST 0
എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ…

ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം

Posted by - Feb 23, 2020, 12:06 pm IST 0
കൊല്‍ക്കത്ത: ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ…

Leave a comment