ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ സ്വന്തമായി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിർമ്മിച്ചു. മെയ്ക്ക് ഇന്‍ പദ്ധതിപ്രകാരം നിര്‍മിച്ച ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിര്‍ദേശങ്ങളനുസരിച്ചാണ് ബി.ഐ.എസ് നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വന്തമായി ഇവ നിര്‍മിക്കുന്ന യു.എസ്., യു.കെ., ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തിയതായി പാസ്വാന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇവയ്ക്ക് 70,000 മുതല്‍ 80,000വരെ രൂപ വില വരും.