പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, രേവതി, കൊങ്കണ സെൻ ശർമ, അമിത് ചൗധരി, തുടങ്ങിയ വ്യക്തികൾക്കെതിരെയാണ് സദർ പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ കേസ് റദ്ദാക്കാൻ മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ നിർദേശം നൽകുകയായിരുന്നു. അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് മോദിക്ക് കത്തയച്ചവർക്കെതിരെ രാജയദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്.
Related Post
സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി
ന്യൂഡല്‍ഹി: ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തന്നെ സംവരണത്തിനെതിരാണെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.…
മുംബൈ കോവിഡ് 19 ഹോട്ട്സ്പോട്ട്.
കേരളം കോവിഡ് 19നെ ഏതാണ്ട് അതിജീവിച്ഛിരിക്കുന്നു. തമിഴ്നാട്ടിലും രണ്ട് ദിവസംകൊണ്ട് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കുറഞ്ഞു. തെലങ്കാനയിലും ആന്ധ്രയും അതിജീവനത്തിന്റെ പാതയിൽ തന്നെയാണ്. എന്നാൽ ഉത്തരേന്ത്യയിൽ നിന്ന്…
ജനുവരി ഒന്ന് മുതൽ റെയില്‍വെ യാത്ര നിരക്കുകൾ വർധിപ്പിച്ചു
ന്യൂ ഡൽഹി: റെയിൽവേ യാത്ര നിരക്കുകൾ ജനുവരി 1 മുതൽ വർധിപ്പിച്ചു. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന്…
കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി
ബെംഗളൂരു: കര്‍ണാടകത്തിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന്…
ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി; അംഗീകാരം നൽകി കേന്ദ്രസർക്കാർ
Adish ന്യൂ ഡൽഹി: ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ.പൊതുമേഖല ബാങ്കുകളുടെയും കേന്ദ്ര സർക്കാർ ബാങ്കുകളുടെയും ഗസറ്റഡ് ഇതര നിയമനങ്ങൾക്ക് പൊതുയോഗ്യത പരീക്ഷ…