പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, രേവതി, കൊങ്കണ സെൻ ശർമ, അമിത് ചൗധരി, തുടങ്ങിയ വ്യക്തികൾക്കെതിരെയാണ് സദർ പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ കേസ് റദ്ദാക്കാൻ മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ നിർദേശം നൽകുകയായിരുന്നു. അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് മോദിക്ക് കത്തയച്ചവർക്കെതിരെ രാജയദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്.
