പാലാരിവട്ടം പാലം ഉടൻ പൊളിക്കരുത് : ഹൈക്കോടതി

86 0

കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം  പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എഞ്ചിനിയേഴ്സും അതിന്റെ മുൻ പ്രസിഡന്റ് അനിൽ ജോസഫും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ലോഡ് ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി വിദഗ്ധരുമായി ആലോചിച്ച ശേഷം സർക്കാർ തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന് മറുപടി സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

മേൽപ്പാലം അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതയോഗ്യമാണോയെന്ന് ഉറപ്പ് വരുത്തണമെന്നും , ലോഡ് ടെസ്റ്റ് വേഗത്തിൽ നടപ്പാക്കണമെന്നും ഇ. ശ്രീധരന്റെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കരുതെന്നുമാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. ഹർജികളിൽ തീർപ്പാകുന്നതുവരെ  പാലം പൊളിക്കാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Related Post

യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം

Posted by - Nov 29, 2019, 08:53 pm IST 0
 തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രവർത്തകരും, പോലീസുകാരുമുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.  സംഭവത്തിൽ…

അധിക പോളിംഗ് വോട്ട്  ;കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് തുടങ്ങി  

Posted by - Apr 30, 2019, 06:58 pm IST 0
കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് തുടങ്ങി. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ…

ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു  

Posted by - Apr 15, 2021, 12:41 pm IST 0
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്ന് ഉള്ള സംഘര്‍ഷത്തിനിടെ പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ്…

കുഞ്ഞുണ്ണി മാഷ്  സ്മാരകം നാടിനു സമർപ്പിച്ചു 

Posted by - Sep 24, 2019, 10:31 am IST 0
തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യ ബോധം  കൊണ്ട്   മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം നാടിന്  സമർപ്പിച്ച്…

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

Leave a comment