മുംബൈ: ബിജെപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനില്‍ അണുബോംബ് വീഴുന്നതിന് തുല്യമാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മഹാരാഷ്ട്രയില്‍ മീര ഭയന്ദ്രിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മൗര്യയുടെ വിവാദ പ്രസ്താവന. മിറ ബയന്തര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര മെഹ്തയ്ക്ക് വോട്ട് ചോദിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു കേശവ് പ്രസാദ്വിവാദ പ്രസ്താവന നടത്തിയത്.
'ലക്ഷ്മീദേവീ കൈയിലോ, സൈക്കിളിലോ വാച്ചിലോ ഇരിക്കില്ല, മറിച്ച് താമരയിലാണ് ഇരിക്കുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് താമര കാരണമാണ്. താമര വികസനത്തിന്റെ ചിഹ്നമാണ്'-മൗര്യ പറഞ്ഞു. ഈ മാസം 21 നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.